താമരശ്ശേരിയില്‍ കാറില്‍ കടത്തുകയായിരുന്ന ലഹരിവസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍; പിടിച്ചെടുത്തത് എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കള്‍


Advertisement

താമരശ്ശേരി: താമരശ്ശേരിയില്‍ കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി യുവാക്കള്‍ പിടിയില്‍. തച്ചപൊയില്‍ സ്വദേശികളായ തര്‍ഹിബ്, ഷജീര്‍ എന്നിവരാണ് പിടിയിലായത്.

Advertisement

ഇന്നലെ രാത്രി മിനി ബൈപ്പാസ് റോഡില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് രണ്ടു ഗ്രാം എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കള്‍ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച KL 17 S 9764 നമ്പറിലുള്ള കാറിലാണ് ഇവര്‍ സഞ്ചരിച്ചത്. താമരശ്ശേരി സി.ഐ സായൂജ് കുമാര്‍ , എസ്.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാന്‍സഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

Advertisement

വര്‍ധിച്ചു വരുന്ന ലഹരി, മയക്കുമരുന്ന് വില്‍പ്പനക്കും, ഉപയോഗത്തിനുമെതിരെ താമരശ്ശേരി ഉഥടജ പി പ്രമോദിന്റെ നേതൃത്വത്തില്‍ നടപടികള്‍ ശക്തമാക്കി വരുന്ന തിനിടെയാണ് യുവാക്കളുടെ അറസ്റ്റ്.

Advertisement