രണ്ടു പേരെകൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നു, അനുജനെ കൊന്നതോടെ തളർന്നു; വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ


വെഞ്ഞാറമൂട്: രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി സഹോദരനെയടക്കം അഞ്ചു പേരെ കൂട്ടക്കൊല നടത്തിയ പ്രതി അഫാൻ്റെ വെളിപ്പെടുത്തൽ. പോലീസിനോടും മാനസികാരോഗ്യ വിദഗ്ധരോടുമാണ് അഫാൻ വെളിപ്പെടുത്തല്‍ നടത്തിയത്. ബന്ധുവായ അമ്മയെയും മകളെയും ആണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് വിവരം. 5 ലക്ഷം രൂപ ഇവരോട് ചോദിച്ചെങ്കിലും നല്‍കിയില്ലെന്നതാണ് കാരണമായി പറഞ്ഞത്. അനുജനെ കൊന്നതോടെ തളർന്ന പ്രതി തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സഹായിക്കാത്ത മാമനോടും പക തോന്നിയെന്നും അഫാൻ പറഞ്ഞു. ഇയാള്‍ക്ക് ചെറിയ കുട്ടികളുള്ളതു കൊണ്ട് ഒഴിവാക്കുകയായിരുന്നു എന്നും പ്രതി കൂട്ടിച്ചേർത്തു. നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ കുടുംബത്തിനുണ്ടായ സാമ്ബത്തിക ബാധ്യതയാണ് കൂട്ടകുരുതിയിലേക്ക് നയിച്ച തെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. പ്രതി അഫാന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു പോലീസിന്റെ നിഗമനം. 65 ലക്ഷത്തോളം രൂപ കടമുണ്ടെന്നായിരുന്നു അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് തള്ളുകയാണ് അഫാന്റെ പിതാവ് അബ്ദുല്‍ റഹീം. ബാങ്ക് ലോണും മറ്റ് കടങ്ങളും ഉള്‍പ്പെടെ 15 ലക്ഷത്തിന്റെ ബാധ്യത തനിക്കുണ്ടെന്ന് അബ്ദുള്‍ റഹിം പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. Summary: Two more people were planned to be killed; Disclosure of Venjaramood massacre accused