പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരണപെട്ടു. പൊയിൽക്കാവ് നാഷണൽ ഹൈവേയിൽ വെച്ചായിരുന്നു അപകടം. രണ്ടുപേർ പരുക്കുകളോടെ ആശുപത്രിയിൽ.

Advertisement

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് വരുകയായിരുന്ന കാറും ലോറിയും തമ്മിലാണ് കൂട്ടിമുട്ടിയത്. കാർ യാത്രികരായ കണ്ണൂർ സ്വദേശികൾ ശരത്ത് (32) നിജിഷ് (36) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗുരുതര പരുക്കുകളോടെ ഇരുവരെയും ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉടനെ തന്നെ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചു.

Advertisement

കാറിൽ ഇവരോടൊപ്പമുണ്ടായിരുന്ന സജിത്തും ലോറി ഡ്രൈവർ സിദ്ധിക്കും പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement