ശതാബ്ദി ആഘോഷങ്ങള്‍ക്കൊരുങ്ങി കൊളക്കാട് യു.പി സ്‌കൂള്‍; ‘ജീവലയം’ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി
ചേമഞ്ചേരി: കൊളക്കാട് യു. പി സ്‌കൂളില്‍ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് ഉദ്ഘാടനം ചെയ്തു.
സ്‌കൂളിന്റെ ശതാബ്ദി ആഘോഷം’ശതസ്പന്ദം ‘ പരിപാടിയോടനുബന്ധിച്ചാണ് ‘ ജീവലയം’ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ ശ്യാമള.പി സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ലതിക ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത നാടക അഭിനയത്രി കലാമണ്ഡലം സന്ധ്യ മുഖ്യാതിഥിയായി പങ്കെടുത്തു. സത്യന്‍ മാസ്റ്റര്‍, രാധ തയ്യില്‍, ഷിനി (മാതൃസമിതി), പി.ടി.എ പ്രസിഡണ്ട് ഷറഫുദ്ദീന്‍, ശ്രീനാഥ് കെ.എന്‍ കെ, യു.കെ രാഘവന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു.
അനുരാജ് മാസ്റ്റര്‍ നന്ദി പറഞ്ഞു. ക്യാമ്പിന്റെ വിവിധ സെഷനുകളിലായി ശ്രുതി വൈശാഖ്, ബഗീഷ് പ്രിയം, സത്യന്‍ മാസ്റ്റര്‍ കൃഷ്ണകുമാര്‍, ജോര്‍ജ് മാസ്റ്റര്‍, സുരേന്ദ്രന്‍ പുന്നശ്ശേരി, വിനോദ് പാലങ്ങാട്, ബിജു കാവില്‍ രേഖ ടീച്ചര്‍ എന്നിവര്‍ ക്ലാസുകളെടുത്തു. ക്യാമ്പ് നാളെ വൈകുന്നേരം 4മണിക്ക് അവസാനിക്കും.
Summary: two-day Sahavasa Camp has started at kolakkad u.pSchool.