എസ്.എന്‍.ഡി.പി കോളേജില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലിമെന്ററി അഫയേഴ്സിന്റെ ദ്വിദിന ദേശീയ സെമിനാര്‍


കൊയിലാണ്ടി: എസ്.എന്‍.ഡി.പി കോളേജില്‍ ‘ജനാധിപത്യം സംരക്ഷിക്കുന്നതില്‍ ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും പങ്ക്’ എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. കേരള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലിമെന്ററി അഫയേഴ്സ് ആണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം റിട്ടയേര്‍ഡ് ഡിസ്ട്രിക്ട് ജഡ്ജ് കെ.കെ.കൃഷ്ണന്‍ കുട്ടി നിര്‍വഹിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലിമെന്ററി അഫയര്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. ബിവീഷ്.യു.സി മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.പി.സുജേഷ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ കൊയിലാണ്ടി മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിജില പറവക്കൊടി, അരയാക്കണ്ടി സന്തോഷ്, കൗണ്‍സിലര്‍ സുമതി.കെ.എം, സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ.മെര്‍ലിന്‍ എബ്രഹാം, ഡോ.ഷാജി മാരാം വീട്ടില്‍, ചാന്ദ്‌നി.പി.എം, പി.ടി.എ വൈസ് പ്രസിഡന്റ് ബാബു.പി, ഡോ.സുനില്‍ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

ഡോ.ജെ.ബാലസുബ്രഹ്‌മണ്യന്‍, അശോകന്‍ കളത്തില്‍, ഡോ.മുരളീമോഹന്‍, ഡോ ലോവല്‍മാന്‍ എന്നിവര്‍ ഈ സെമിനാറില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഈ ദേശീയ സെമിനാറില്‍ മാധ്യമപ്രവര്‍ത്തകര്‍ നിയമവിദഗ്ദര്‍, വിവിധ കോളേജിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്നു.