Tag: S.N.D.P Collage

Total 2 Posts

എസ്.എന്‍.ഡി.പി കോളേജില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലിമെന്ററി അഫയേഴ്സിന്റെ ദ്വിദിന ദേശീയ സെമിനാര്‍

കൊയിലാണ്ടി: എസ്.എന്‍.ഡി.പി കോളേജില്‍ ‘ജനാധിപത്യം സംരക്ഷിക്കുന്നതില്‍ ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും പങ്ക്’ എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. കേരള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലിമെന്ററി അഫയേഴ്സ് ആണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം റിട്ടയേര്‍ഡ് ഡിസ്ട്രിക്ട് ജഡ്ജ് കെ.കെ.കൃഷ്ണന്‍ കുട്ടി നിര്‍വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലിമെന്ററി അഫയര്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. ബിവീഷ്.യു.സി മുഖ്യാതിഥിയായിരുന്നു.

”കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച നടപടി വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അപമാനം”; എസ്.എഫ്.ഐയുടേത് ഏകാധിപത്യ പ്രവര്‍ത്തനമെന്നും എം.എസ്.എഫ്

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച നടപടി വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അപമാനമെന്ന് എം.എസ്.എഫ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ആര്‍.എസ്.എം എസ്.എന്‍.ഡി.പി കോളേജില്‍ സി.ആര്‍.അമലിന് നേരെ ഉണ്ടായ അക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷിബില്‍ പുറക്കാട്, ജനറല്‍ സെക്രട്ടറി സിഫാദ് ഇല്ലത്ത് എന്നിവര്‍ അറിയിച്ചു.