പങ്കെടുത്ത് അറുപതോളം കുട്ടികള്‍; മൂടാടിയില്‍ ബാലസഭാ കുട്ടികള്‍ക്കായി ദ്വിദിന സഹവാസ ക്യാമ്പ്


മൂടാടി: ദ്വിദിന ബാലസഭാ സഹവാസ ക്യാമ്പ് സംഘടിപ്പിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. കുടുംബശ്രീ ജില്ലാ മിഷന്‍ നേതൃത്വത്തില്‍ മൂടാടി സി.ഡി.എസുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ വെച്ച് നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത പി.എം അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഖില എം.പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഭാസ്‌കരന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് ആര്‍.പി വിജില വിജീഷ് ബ്ലോക്ക് ആര്‍.പി മാരായ ഷിംജിത്ത്, അനിഷ രവി എന്നിവര്‍ ക്ലാസ്സ് എടുത്തു.

ബാലസഭ അംഗങ്ങളായ 60 കുട്ടികളോളം സഹവാസ ക്യാമ്പില്‍ പങ്കെടുത്തു. കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായ ഗിരീഷ് കുമാര്‍ ടി. സ്വാഗതം പറഞ്ഞു. ചടങ്ങിന് സാമൂഹ്യ ഉപസമിതി കണ്‍വീനര്‍ ഹര്‍ഷലത നന്ദിയും പറഞ്ഞു.