നിയന്ത്രണം വിട്ട പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു


Advertisement

കണ്ണൂര്‍: ഏഴിമലയിൽ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്‌. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.

Advertisement

റോഡരികില്‍ പണിയെടുക്കുന്ന സമയത്താണ് പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്‌. ആദ്യം റോഡരികിലെ മരത്തിൽ ഇടിച്ച ലോറി സമീപത്ത് ജോലി ചെയ്‌തിരുന്ന മൂന്ന് തൊഴിലാളികളുടെ ദേഹത്ത് കയറുകയായിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

Advertisement
Advertisement