വോട്ടിങ് യന്ത്രം പണിമുടക്കി; വടകര മീത്തലെ അങ്ങാടിയില്‍ പോളിങ് തുടങ്ങാന്‍ രണ്ടരമണിക്കൂര്‍ വൈകി
വടകര: വോട്ടിങ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വടകരയില്‍ വോട്ടിങ് തുടങ്ങാന്‍ രണ്ടര മണിക്കൂര്‍ വൈകി. മീത്തലെ അങ്ങാടിയിലെ ബൂത്ത് നമ്പര്‍ 81ലാണ് പോളിങ് തുടങ്ങാന്‍ വൈകിയത്.
രാവിലെ അഞ്ചരയോടെ മോക്ക് പോള്‍ തുടങ്ങിയപ്പോള്‍ തന്നെ വോട്ടിങ് യന്ത്രത്തിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വോട്ടിങ് നീണ്ടുപോകുകയായിരുന്നു. 8.35നാണ് പുതിയ വോട്ടിങ് യന്ത്രമെത്തിയത്. പിന്നീട് അന്‍പത് മോക്ക് പോളിങ് പൂര്‍ത്തിയാക്കിയശേഷം 9.20 ഓടുകൂടിയാണ് പോളിങ് ആരംഭിച്ചത്.
ചൂട് കാലാവസ്ഥ കണക്കിലെടുത്ത് രാവിലെ തന്നെ ബൂത്തുകളില്‍ ആളുകള്‍ സ്ഥാനമുറപ്പിച്ചിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്യാനുള്ളവരും വീട്ടിലുള്ള പ്രായമായവരെ ഉള്‍പ്പെടെ കൂടെക്കൂട്ടി ആറുമണിയോടെ തന്നെ പോളിങ് കേന്ദ്രത്തിലെത്തിയിരുന്നു. വോട്ടെടുപ്പ് നീണ്ടുപോയതിനാല്‍ പലര്‍ക്കും മടങ്ങിപ്പോകേണ്ടിവന്നു.