കര്‍ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി


കോട്ടയം: കേരളത്തില്‍ നിന്ന് കര്‍ണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. ഏറ്റുമാനൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.

കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എറണാകുളം ഉദയംപേരൂര്‍ ചിറമ്മേല്‍ ആന്റണി ഷിനോയിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. അവസാന വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് ഇവര്‍.

ഇന്നലെ വിനോദ യാത്രയ്ക്ക തിരിച്ച സംഘം മാല്‍പെ ബീച്ചില്‍ എത്തുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെ മൂന്നു പേര്‍ ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു.