കൊയിലാണ്ടിയിലെ ക്ഷേത്രങ്ങളില്‍ ട്രസ്റ്റികളെ നിയമിക്കുന്നു- വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: ശ്രീ പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ രണ്ടിന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ (www.malabardevaswom.keralagov.in) വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495- 2374547.
കൊയിലാണ്ടി താലൂക്ക് ശ്രീ നൊച്ചാട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ (www.malabardevaswom.keralagov.in) വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2374547.