നവംബര്‍ 27വരെ സംഗീതവിരുന്നിന് വേദിയായി ക്ഷേത്രാങ്കണം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് തുടക്കമായി
കൊല്ലം: കാര്‍ത്തിക വിളക്കിനോടനുബന്ധിച്ച് കൊല്ലം ശ്രീ പിഷാരികാവില്‍ സംഗീതോത്സവം ആരംഭിച്ചു. നവംബര്‍ 20 മുതല്‍ 27 വരെയാണ് പരിപാടി നടക്കുന്നത്.
ക്ഷേത്രം മേല്‍ശാന്തി എന്‍.നാരായണന് മൂസ്സത് ദീപം തെളിയിച്ച് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു.
പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ശ്രീ വാഴയില്‍ ബാലന്നായര് (കൊട്ടിലകത്ത്), ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന്.സി, ശ്രീപുത്രന്‍ തൈക്കണ്ടി, എക്സിക്യൂട്ടീവ് ഓഫീസര്‍ ജഗദീഷ് പ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു. ആദ്യ ദിനം ശ്രീ അമ്പലപ്പുഴ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സോപാന സംഗീതം അവതരിപ്പിച്ചു.
ഇന്ന് കൊയിലാണ്ടി കാര്‍ത്തിക സംഗീതസഭയിലെ ഗായത്രി ജെ.എസും ലക്ഷ്മി എസ്.ആറും അവതരിപ്പിച്ച വയലിന് കച്ചേരി അരങ്ങേറി.
മറ്റ് പരിപാടികള്‍
നവംബര്‍ 22: കഥകളിപദക്കച്ചേരി (കലാനിലയം ഹരി ആന്റ് പാര്‍ട്ടി)
നവംബര്‍ 23: ഭക്തിഗാനസുധ (സിനിമാ സംഗീത സംവിധായകന് കുമാര്‍ വത്സല്‍ ആന്റ് പാര്‍ട്ടി).
നവംബര്‍ 24: അഷ്പദി കച്ചേരി (രാമചന്ദ്രന് തരണി ആന്റ് ലക്ഷ്മി.എസ്.)
നവംബര്‍ 25: പുല്ലാങ്കുഴല്‍ കച്ചേരി (ശശി പൂക്കാട് ആന്റ് പാര്‍ട്ടി)
നവംബര്‍ 26: നാദസ്വരക്കച്ചേരി (മഹേഷ് ആന്റ് പാര്‍ട്ടി, കോഴിക്കോട്
നവംബര്‍ 27: സംഗീതാര്‍ച്ചന (സുനില്‍ തിരുവങ്ങൂര്‍), സംഗീതക്കച്ചേരി (കാവാലം ശ്രീകുമാര്‍, ചലച്ചിത്ര പിന്നണി ഗായകന്)