ഭക്തിസാന്ദ്രം; പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു


Advertisement

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട്‌ പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

Advertisement

മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി ബിജു മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ പുനത്തിൽ നാരായണൻകുട്ടി നായർ, എരോത്ത് അപ്പുക്കുട്ടി നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ, വാഴയിൽ ബാലൻ നായർ, സി .ഉണ്ണികൃഷ്ണൻ, ടി. ശ്രീപുത്രൻ, എം. ബാലകൃഷ്ണൻ, പി.പി രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ.കെ പ്രമോദ് കുമാർ, ദേവസ്വം മാനേജർ വി.പി ഭാസ്കരൻ, ബാലൻ അമ്പാടി തുടങ്ങിയവർ സംസാരിച്ചു. തുടര്‍ന്ന് ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം അരങ്ങേറി.

Advertisement

ഏഴിന് വൈകീട്ട് 6.30-ന് ഹരിപ്രസാദ് സുബ്രഹ്മണ്യന്റെ പുല്ലാങ്കുഴൽ കച്ചേരി. എട്ടിന് രാവിലെ ശ്രീലാമോഹന്റെ വീണക്കച്ചേരി, വൈകീട്ട് ചെന്നൈ ഭരദ്വാജ് സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി. ഒൻപതിന് വൈകീട്ട് 6.30-ന് ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിൻ കച്ചേരി. 10-ന് രാവിലെ ഒൻപതിന് വി.കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണം. വൈകീട്ട് മാതംഗി സത്യമൂർത്തിയുടെ സംഗീതക്കച്ചേരി എന്നിവ അരങ്ങേറും.

Advertisement

11-ന് വൈകീട്ട് ഡോ. അടൂർ പി. സുദർശന്റെ സംഗീതക്കച്ചേരി, 12-ന് മുഡികൊണ്ടാൻ രമേഷ് (ചെന്നൈ) അവതരിപ്പിക്കുന്ന വീണക്കച്ചേരി. 13-ന് തൃക്കാർത്തികനാളിൽ രാവിലെ പിഷാരികാവ് ഭജനസമിതിയുടെ ഭക്തിഗാനാമൃതം, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകീട്ട് അഞ്ചിന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്‌ തൃക്കാർത്തിക സംഗീതപുരസ്കാരം സമർപ്പണം. കാർത്തികദീപം തെളിയിക്കൽ, ചെങ്കോട്ടൈ ഹരിസുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി എന്നിവ അരങ്ങേറും.

Description: Trikarthika music festival started at Pisharikav temple