ദേശീയപാതയില്‍ ചേമഞ്ചേരിയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടു
കൊയിലാണ്ടി: ദേശീയപാതയില്‍ ചേമഞ്ചേരിയില്‍ മരണം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ചേമഞ്ചേരി പഞ്ചായത്ത് കേരള ഫീഡ്‌സിന് മുന്നിലുള്ള പൂമരമാണ് പൊട്ടി വീണത്.
സമീപത്തെ ഇലക്ട്രിക് ലൈനിലേക്കും റോഡിലേക്കുമായി മരം പൊട്ടി വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെയുടെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ്‌കുമാര്‍, നിധി പ്രസാദ് ഇ.എം, സജിത്ത്, അരുണ്‍ ഹോംഗാര്‍ഡ് സോമകുമാര്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.