നരിപ്പറ്റയില്‍ വീടിന് മുകളില്‍ നിന്ന് വീണ 18കാരന്‍ മരിച്ചു


കോഴിക്കോട്: നരിപ്പറ്റയില്‍ വീടിന് മുകളില്‍ നിന്ന് വീണ 18കാരന്‍ മരിച്ചു. നരിപ്പറ്റ കോയ്യാലിലെ ചെവിട്ടുപാറ റഷീദിന്റെയും സഫീറയുടെയും മകന്‍ റഫ്‌നാസ് (18) ആണ് മരിച്ചത്.

നിര്‍മ്മാണത്തിലിരിക്കുന്ന കോണ്‍ക്രീറ്റ് വീടിന്റെ മുകളില്‍ നിന്ന് ഇന്നലെ വൈകുന്നേരം താഴേക്ക് കാല്‍ വഴുതി വീണ റഫ്‌നാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.