പാലിയേറ്റീവ് നഴ്സമാരുടേത് ജീവകാരുണ്യ പ്രവർത്തനം; നേഴ്സ്മാർക്ക് പരീശീലനം സംഘടിപ്പിച്ച് സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി കോഴിക്കോട്
കൊയിലാണ്ടി: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ നേഴ്സ് ദിനത്തിന്റെ ഭാഗമായി പാലിയേറ്റീവ് നേഴ്സ്മാർക്ക് പരിശീലനം സംഘടിപ്പിച്ചു. പരിപാടി കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സോണൽ ചെയർമാൻ ബി പി ബബീഷ് അധ്യക്ഷത വഹിച്ചു.
പാലിയേറ്റീവ് നഴ്സമാരുടെ സേവനം യഥാർത്ഥ ജീവകാരുണ്യപ്രവർത്തനമാണ്. പൊതുസമൂഹം ഇവരുടെ സേവനത്തെ മഹത്തായി കാണുന്നുണ്ട്. പൂക്കാട്- ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചാണ് പാലിയേറ്റീവ് നേഴ്സ് മാർക്ക് പരിശീലനം സംഘടിപ്പിച്ചത്.
ജനറൽ കൺവീനർ അജയകുമാർ പടിയത്ത് സ്വാഗതവും സോണൽ കൺവീനർ സി പി ആനന്ദൻ നന്ദിയും പറഞ്ഞു. ഉഷാ ദേവി, പാർവതി ദാസ് എന്നിവർ പരിശീലനം നൽകി.