മൂടാടി വെള്ളറക്കാട് റെയിൽവെ ട്രാക്കിന് സമീപം പെൺകുട്ടി ട്രെയിൻ തട്ടി മരിച്ചു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടയിൽ വീണ്ടും ട്രെയിൻ തട്ടി അപകട മരണം. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി വെള്ളറക്കാട് റെയിൽവേ ട്രാക്കിന് സമീപം ആണ് ട്രെയിൻ തട്ടി അപകടമുണ്ടായത്. ഏകദേശം പത്തൊൻപത് വയസ്സുള്ള പെൺകുട്ടിയാണ്.

Advertisement

വിവരമറിഞ്ഞ ഉടനെ തന്നെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Advertisement

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കെ യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിഷ്ണു, ശ്രീരാഗ്, നിധിൻരാജ്, ഹോംഗാര്‍ഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Advertisement