കക്കയത്ത് അതിശക്തമായ മഴ; കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുന്നു, എകരൂല്‍-കക്കയം ഡാം റോഡില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു


കക്കയം: കക്കയം ടൗണ്‍ മുതല്‍ ഡാം വരെയുള്ള ഭാഗങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് എകരൂല്‍-കക്കയം ഡാം റോഡില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.

അതിശക്തമായ മഴയെ തുടര്‍ന്ന് വലിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുന്നത് പതിവായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

Test