ശക്തമായ കാറ്റില്‍ തണ്ടയില്‍ത്താഴെ വന്‍മരം കടപുഴകി റോഡില്‍ വീണു; ഗതാഗതം തടസപ്പെട്ടു, അരിക്കുളം സെക്ഷനില്‍ വൈദ്യുതി മുടങ്ങി


അരിക്കുളം: ശക്തമായ കാറ്റില്‍ അരിക്കുളം തണ്ടയില്‍ത്താഴെ വന്‍മരം കടപുഴകി വീണു. തണ്ടയില്‍ത്താഴെ പെട്രോള്‍ പമ്പിന് അടുത്തായി റോഡിലാണ് മരം വീണത്. ഇതുവഴി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

മരം വീണ് രണ്ട് എച്ച്.ടി പോസ്റ്റുകള്‍ പൊട്ടുകയും ഒരു പോസ്റ്റിന് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. തണ്ടയില്‍ത്താഴെ, കാളിയത്ത് മുക്ക് ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്.

നാളെയേ വൈദ്യുതി പുനസ്ഥാപിക്കാനാവൂവെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചത്. വെണ്ണിയോട് അംഗനവാടി പരിസരത്ത് നാല് എല്‍.ടി പോസ്റ്റുകളും മരം വീണ് തകര്‍ന്നിട്ടുണ്ട്.

പേരാമ്പ്ര ഫയർഫേഴ്സ് സ്ഥലത്തെത്തി മുറിച്ച് മാറ്റാൻ ആരംഭിച്ചു. അരിക്കുളം കെ എസ് ഇ ബി ഉദ്ദ്യോഗസ്ഥർ ലൈനുകൾ ഓഫ് ചെയ്തു.

പേരാമ്പ്ര നിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ എന്‍ ഗണേശന്‍റെ നേതൃത്ത്വത്തില്‍ ഫയര്‍റെസ്ക്യു ഓഫീസ്സര്‍മാരായ സനല്‍ രാജ് ജി ബി,രഗിനേഷ് കെ,മകേഷ് എം ടി,വിനീത് വി,ഹോംഗാര്‍ഡ് രാജീവന്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി