താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; വ്യൂ പോയിന്റുകള്‍ പാര്‍ക്കിങ് നിരോധനം


Advertisement

താമരശ്ശേരി: ഈദ് ആഘോഷത്തിന്റെ ഭാഗമായി ഞായര്‍ രാത്രി ഒമ്പത് മുതല്‍ താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യൂ പോയിന്റുകളില്‍ പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും. മറ്റിടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തും.

Advertisement

ചുരത്തില്‍ അനാവശ്യമായി കൂട്ടം കൂടാന്‍ അനുവദിക്കില്ല. ഈദ് ആഘോഷത്തെ തുടര്‍ന്ന് ആളുകള്‍ വാഹനങ്ങളില്‍ ചുരത്തില്‍ കൂട്ടമായി എത്തിയാല്‍ ഉണ്ടാവുന്ന ഗതാഗത കുരുക്ക് മുന്‍നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച മുഴുവനും നിയന്ത്രണമുണ്ടായിരിക്കും.

Advertisement
Advertisement