കുരുടിമുക്കിലെ യുവാവിന്റെ പരാക്രമം; കടകളടച്ച് പ്രതിഷേധിച്ച് വ്യാപാരികൾ, വീഡിയോ കാണാം


Advertisement

അരിക്കുളം: കുരുടിമുക്കിൽ ഓട്ടോറിക്ഷയ്ക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ആളുകൾക്ക് മർദ്ദനമേൽക്കുകയും ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തെ തുടർന്ന് സംയുക്ത വ്യാപാരി വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധിച്ചു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷമാണ് കുരുടിമുക്കിൽ യുവാവിന്റെ പരാക്രമമുണ്ടായത്.

Advertisement

ന​ഗരത്തിൽ യുാവാവ് പരാക്രമണം ആരംഭിച്ചപ്പോൾ പോലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ സ്റ്റേഷനിലെത്തി പരാതി നൽകിയാലാണ് നടപടി എടുക്കാൻ സാധിക്കുക എന്ന മറുപടിയാണ് സ്ഥലത്തെത്തിയ പോലീസുകാർ നൽകിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ശ്രീധരൻ കണ്ണമ്പത്ത്, കെ.എം ശങ്കരൻ, പാലോട്ട് മുഹമ്മദ്, ഓർമ്മ സുരേഷ്, എൻ.കെ സുരേഷ്, തെെക്കണ്ടി നാരായണൻ എന്നിവർ സംസാരിച്ചു.

Advertisement

ആക്രമണത്തിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെയും ഓട്ടോറിക്ഷയുടെയും ചില്ല് അടിച്ച് തകർത്തു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാളപ്പുറത്തുമ്മൽ സഹീർ ആണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ലഹരിക്കടിമയാണ് ഇയാളെന്ന് നാട്ടുകാർ പറയുന്നു. ആക്രമണ സംഭവങ്ങളെ തുടർന്ന് പോലീസാണ് യുവാവിനെ ഇവിടെ നിന്നും മാറ്റിയത്.

വീഡിയോ കാണാം:

Advertisement