ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല, ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തി, 20 കൊല്ലം പരോള്‍ ഇല്ല


Advertisement

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഉയര്‍ത്തി ഹൈക്കോടതി. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നല്‍കിയ ഹരജികളിലാണ് ഹൈക്കോടതി വിധി. പ്രതികള്‍ക്ക് ആര്‍ക്കും വധശിക്ഷ വിധിച്ചിട്ടില്ല.

Advertisement

പുതുതായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളായ കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ് പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തി.

Advertisement

നിരപരാധികളാണെന്നും കേസില്‍ കുടുക്കിയ തങ്ങള്‍ക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണം, രോഗം, മാതാപിതാക്കളെ നോക്കല്‍ തുടങ്ങിയ കാരണങ്ങളാണ് പ്രതികള്‍ ബോധിപ്പിച്ചത്.

Advertisement

കേസില്‍ വധശിക്ഷ നല്‍കാനുള്ള സാഹചര്യം ഉണ്ടോയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി ചോദിച്ചിരുന്നു. പ്രായമുള്ള പ്രതികള്‍ക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാന്‍ കാരണമെന്താണെന്നും കോടതി ആരാഞ്ഞിരുന്നു. വധശിക്ഷ നല്‍കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമാണ്.