വലിയമങ്ങാട് ബിച്ചിൽ യുവാവിനെ കാണാതായി, കൊയിലാണ്ടിയിൽ മെഗാ തൊഴിൽ മേള; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാര്‍ത്തകള്‍
കൊയിലാണ്ടി വലിയമങ്ങാട് ബിച്ചിൽ യുവാവിനെ കാണാതായി
കൊയിലാണ്ടി: കൊയിലാണ്ടി വലിയമങ്ങാട് ബിച്ചിൽ യുവാവിനെ കാണാതായി. വലിയമങ്ങാട് സ്വദേശി അനൂപ് സുന്ദരനെയാണ് കാണാതായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക
ജോലി തേടി മടുത്തോ? വരുന്നു കൊയിലാണ്ടിയിൽ മെഗാ തൊഴിൽ മേള, വിശദാംശങ്ങൾ
കൊയിലാണ്ടി: തൊഴിലന്വേഷകർക്കായി കൊയിലാണ്ടിയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നഗരസഭയും കേരള നോളഡ്ജ് ഇക്കോണമി മിഷനും കുടുംബശ്രീയും കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറിസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ജൂലൈ 15 ന് രാവിലെ 9 മണി മുതൽ വെെകീട്ട് 5മണിവരെ നഗരസഭ ടൗൺ ഹാളിലാണ് മേള നടക്കുക. കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക
കിണർ കുഴിച്ചെടുത്ത മണൽ സമീപത്തുതന്നെ കൂട്ടിയിട്ടു, മഴയിൽ ഒലിച്ചിറങ്ങി; പുളിയഞ്ചേരിയിൽ പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു
കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് കൊയിലാണ്ടി നഗരസഭയിലെ അഞ്ചാം വാർഡിൽ നിർമ്മാണത്തിലിരുന്ന പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു. രാരോത്ത് ഭാഗത്ത് നിർമ്മാണത്തിലിരുന്ന കിണറാണ് ഭാഗികമായി തകർന്നത്. തുടർച്ചയായി പെയ്ത മഴയിൽ സമീപത്ത് കൂട്ടിയിട്ടിരുന്ന മണ്ണും കിണറിലേക്ക് ഒലിച്ചിറങ്ങി. ഇന്നലെയായിരുന്നു സംഭവം. കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക
കനത്ത മഴയില്‍ കൊയിലാണ്ടി താലൂക്കില്‍ 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു; ബാലുശ്ശേരിയും ചങ്ങരോത്തും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി
കൊയിലാണ്ടി: കനത്ത മഴയില്‍ കൊയിലാണ്ടി താലൂക്കില്‍ 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു. താലൂക്കിലെ 19 വില്ലേജുകളിലെ കണക്കാണിത്. ചങ്ങരോത്ത് വില്ലേജിലെ കടിയങ്ങാട് എല്‍.പി സ്‌കൂളില്‍ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ചങ്ങരോത്ത് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ കോവുമ്മല്‍ സുലോചനയെയും കുടുംബത്തെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക
ശുദ്ധജലവും ഒളിച്ചുകഴിയാന്‍ ആവശ്യത്തിലേറെ സുഷിരങ്ങളും; നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനായി ഇറക്കിയ ഡിവൈഡറുകള്‍ കൊതുകുവളർത്തു കേന്ദ്രമാകുന്നു
കൊയിലാണ്ടി: നന്തി-ചെങ്ങോട്ട് കാവ് ബൈപ്പാസ് റോഡ് കൊതുകു വളര്‍ത്തു കേന്ദ്രമാകുന്നു. മരളൂര്‍ പനച്ചികുന്ന് ഭാഗത്ത് നിര്‍മ്മാണത്തിനായി ഇറക്കിയിട്ട നൂറ് കണക്കിന് ഡിവൈഡറാണ് കൊതുകുകള്‍ പെറ്റുപെരുകുന്ന കേന്ദ്രമായിരിക്കുന്നത്.
കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക