Top Today | പൊയില്‍ക്കാവില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ഉമ്മയുടെ ഉപ്പയുടെ അറസ്റ്റ്, കെ.കെ.സി സൈക്കിള്‍ ഷോപ്പ് ഉടമ ശിവാനന്ദന്റെ മരണം, ഇന്നത്തെ മറ്റ് പ്രധാന വാര്‍ത്തകള്‍


1. ഈ വര്‍ഷം കൊയിലാണ്ടിയിലെ റെയില്‍വേ ട്രാക്കുകളില്‍ പൊലിഞ്ഞത് ഇരുപതോളം ജീവനുകള്‍. തിക്കോടി മുതല്‍ ചെങ്ങോട്ടുകാവുവരെയുള്ള 15 കിലോമീറ്റര്‍ പരിധിയിലാണ് ട്രെയിന്‍ തട്ടി ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2022 ജനുവരി മുതല്‍ ഡിസംബര്‍ 24 വരെ കൊയിലാണ്ടി ഫയര്‍‌സ്റ്റേഷന്‍ അറ്റന്‍ഡ് ചെയ്ത കേസുകളില്‍ നിന്നുള്ള കണക്കാണിത്. ആത്മഹത്യ ചെയ്ത കേസുകളും ഇതില്‍ ഉള്‍പ്പെടും. [വായിക്കൂ]


2.സൈക്കിള്‍ പഴുതിലൂടെ തെളിയുന്ന ജീവസുറ്റ ചിത്രങ്ങള്‍; കൊയിലാണ്ടിയില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ച ശിവാനന്ദനെ ഓര്‍ത്തെടുക്കുന്നു മണിശങ്കര്‍ / SPECIAL STORY .[വായിക്കൂ]


3.പൊയില്‍ക്കാവില്‍ പത്തൊന്‍പതുകാരി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാപ്പാട് സ്വദേശി മുഖച്ചേരി ബറാക്ക് ഹൗസില്‍ അബൂബക്കറിനെ(62) റിമാന്‍ഡ് ചെയ്തു. ഇന്ന് വൈകിട്ടാണ് ഇയാളെ പോക്‌സോ കേസ് ചുമത്തി കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇയാള്‍ പീഡിപ്പിച്ചതായി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. [വായിക്കൂ]


4.ദേശീയപാതാ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി മരളൂർ പനച്ചിക്കുന്ന് റോഡ് മുറിച്ചു മാറ്റിയതിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം ഫലം കണ്ടു. നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ നിർമ്മാണ പ്രവൃത്തി തടഞ്ഞാണ് പ്രതിഷേധിച്ചത്. തുടർന്ന് കരാർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയാണ് പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ചത്. [വായിക്കൂ]


5.അറ്റകുറ്റപ്പണികൾക്കായി അടച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും ആനക്കുളം റെയിൽവേ ഗെയിറ്റ് തുറക്കാത്തത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. മുചുകുന്നിലെ ഗവ. കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ളവരും കൊയിലാണ്ടി, കോഴിക്കോട്, വടകര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരും വിദ്യാർത്ഥികളുമെല്ലാം വലിയ യാത്രാ ദുരിതമാണ് കഴിഞ്ഞ പത്ത് ദിവസമായി അനുഭവിക്കുന്നത്. [വായിക്കൂ]