Top 5 News Today | കെ-ഫോണിന്റെ കൊയിലാണ്ടിയിലെ ഉദ്ഘാടനം വരകുന്ന് ഐ.ടി.ഐയിൽ, ചേമഞ്ചേരി പൂങ്കുളത്തിനായി 13 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (04/06/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 04 ഞായറാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. കെ-ഫോണ്‍: കൊയിലാണ്ടിയിലെ ഉദ്ഘാടന പരിപാടികള്‍ വരകുന്ന് ഐ.ടി.ഐയില്‍; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും കണക്ഷന്‍

കോഴിക്കോട്: ഇന്റര്‍നെറ്റ് അവകാശമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കും. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ വരകുന്ന് ഗവ. ഐ.ടി.ഐയില്‍ കാനത്തില്‍ ജമീല എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേ പാട്ട് അധ്യക്ഷത വഹിക്കും.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ ചെരണ്ടത്തൂര്‍ സ്വദേശിനിയുടെ പണം നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: ചെരണ്ടത്തൂരില്‍ നിന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ ബാഗില്‍ കവറിലായി വെച്ച പണം നഷ്ടപ്പെട്ടതായി പരാതി. ചെരണ്ടത്തൂര്‍ സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. അമൃത സരോവര്‍ പദ്ധതിയില്‍ ചേമഞ്ചേരി പഞ്ചായത്തിലെ പൂങ്കുളവും; ഒരുങ്ങുന്നത് പതിമൂന്ന് ലക്ഷത്തിലേറെ രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍

ചേമഞ്ചേരി: പഞ്ചായത്തിലെ പ്രധാന നീരുറവയായ പൂങ്കുളം നവീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അമൃത സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളം നവീകരിക്കുന്നത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. വൃക്ക രോഗം നേരത്തെ തിരിച്ചറിയാം; സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ച് മൂടാടി ഇപാക്ട് പാലിയേറ്റീവ് കെയറും തണല്‍ ഡയാലിസിസ് സെന്ററും

മൂടാടി: ഇപാക്ട് പാലിയേറ്റീവ് കെയറും – തണല്‍ ഡയാലിസിസ് സെന്ററും സംയുക്തമായി നടത്തിയ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. മൂടാടി ഹാജി പി.കെ സ്‌കൂളിലാണ് ക്യാമ്പ് നടന്നത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. പ്രതിഷേധം, സംഘര്‍ഷം, ഹര്‍ത്താല്‍; പേരാമ്പ്രയിലെ വിക്ടറി സമരം എന്ത്, എന്തിന്?, വിശദമായി പരിശോധിക്കാം

പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്‍ഡ് സാനിറ്ററീസ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തൊഴിലാളികള്‍ സമരത്തിലാണ്. സ്ഥാപനത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് തൊഴിലാളികളെ പുറത്താക്കിയതാണ് സമരത്തിന്റെ തുടക്കം. സ്ഥാപനത്തിനെതിരെയുള്ള സമരവും സംഘര്‍ഷവും അതിനെ തുടര്‍ന്നുള്ള ഹര്‍ത്താലിനുമെല്ലാമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്പ്ര സാക്ഷ്യം വഹിച്ചത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…