സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ തിക്കോടി സ്വദേശി അറസ്റ്റില്‍, കൊയിലാണ്ടിയിൽ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (25/06/2023)


പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; പോക്‌സോ കേസില്‍ തിക്കോടി സ്വദേശിയായ കളരി ഗുരുക്കള്‍ അറസ്റ്റില്‍

എലത്തൂര്‍: തിക്കോടി സ്വദേശിയായ കളരി ഗുരുക്കള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. തിക്കോടി ശിവപുരി വീട്ടില്‍ ധന മഹേഷ് (35) ആണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക 

കൊയിലാണ്ടിയിൽ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി; രണ്ട് എം.എസ്.എഫ് പ്രവർത്തകർ അറസ്റ്റിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാണിച്ച് എം.എസ്.എഫ് പ്രവർത്തകർ. കൊയിലാണ്ടി നിയോജക മണ്ഡലം എം..എസ്.എഫിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ രണ്ട് എം.എസ്.എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക 

 

‘എന്ത് മിടുക്കികൾ ആണ് കുഞ്ഞുങ്ങളെ നിങ്ങൾ’; സ്വാ​ഗത ​ഗാനാലാപനത്തിന് ആന്തട്ട ഗവ.യു.പി സ്കൂളിലെ കുട്ടികൾക്ക് പ്രശംസയുമായി മന്ത്രി വി.ശിവൻകുട്ടി, വീഡിയോ കാണാം

കൊയിലാണ്ടി: എന്ത് മിടുക്കികൾ ആണ് കുഞ്ഞുങ്ങളെ നിങ്ങൾ, ആന്തട്ട ഗവ.യു.പി സ്കൂളിലെ കുട്ടികൾക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടന ചടങ്ങിൽ ആലപിച്ച സ്വാ​ഗത ​ഗാനമാണ് മന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് അവർ ഒരേ സ്വരത്തിൽ പാടിയപ്പോൾ കേട്ടവരെല്ലാം ആസ്വാദന ലഹരിയിലമർന്നു. ആശംസയുമായി മന്ത്രിയുമെത്തിയതോടെ കുട്ടികളും അധ്യാപകരുമെല്ലാം ഏറെ സന്തോഷത്തിലാണ്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക 

എം.എസ്.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കയ്യാമംവെച്ച് നടത്തിച്ച സംഭവം; കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീ​ഗ് മാർച്ച്

കൊയിലാണ്ടി: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാട്ടിയ എം.എസ്.എഫ് പ്രവർത്തകരെ  അറസ്റ്റ് ചെയ്ത് കയ്യാമംവെച്ച് നടത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കൊയിലാണ്ടി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സംസ്ഥാന യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ലീ​ഗ് ഓഫീസിൽ നിന്നാണ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക 

 

വാക്ക് തര്‍ക്കത്തെതുടര്‍ന്ന് വൈരാഗ്യം, ബാലുശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രമണം; വീടിന്റെ ജനല്‍ചില്ലുകളും കാറും തകര്‍ത്തതായി പരാതി

ബാലുശ്ശേരി: മണ്ണാംപൊയില്‍ അരീപ്രം മുക്കിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. കോറോത്ത് കണ്ടി കിഷോറിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. കിഷോറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും വീടിന്റെ ജനല്‍ച്ചില്ലുകളും ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവമെന്ന് വീട്ടുകാര്‍ പറഞ്ഞു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക