‘എന്ത് മിടുക്കികൾ ആണ് കുഞ്ഞുങ്ങളെ നിങ്ങൾ’; സ്വാ​ഗത ​ഗാനാലാപനത്തിന് ആന്തട്ട ഗവ.യു.പി സ്കൂളിലെ കുട്ടികൾക്ക് പ്രശംസയുമായി മന്ത്രി വി.ശിവൻകുട്ടി, വീഡിയോ കാണാം


കൊയിലാണ്ടി: എന്ത് മിടുക്കികൾ ആണ് കുഞ്ഞുങ്ങളെ നിങ്ങൾ, ആന്തട്ട ഗവ.യു.പി സ്കൂളിലെ കുട്ടികൾക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടന ചടങ്ങിൽ ആലപിച്ച സ്വാ​ഗത ​ഗാനമാണ് മന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് അവർ ഒരേ സ്വരത്തിൽ പാടിയപ്പോൾ കേട്ടവരെല്ലാം ആസ്വാദന ലഹരിയിലമർന്നു. ആശംസയുമായി മന്ത്രിയുമെത്തിയതോടെ കുട്ടികളും അധ്യാപകരുമെല്ലാം ഏറെ സന്തോഷത്തിലാണ്.

ആരാമത്തിലെ പൂവുകൾ ഞങ്ങൾക്ക് ആനന്ദ​ദായകമീസുദിനം എന്ന് തുടങ്ങുന്ന ​ഗാനമാണ് കുട്ടികൾ ആലപിച്ചത്. ഫേസ്ബുക്ക് പോസറ്റിൽ ​ഗാനാലാപനത്തിന്റെ വീഡിയോ പങ്കുവെച്ചാണ് മന്ത്രി വിദ്യാർത്ഥികളെ പ്രശംസിച്ചത്. പ്രേംരാജ് പാലക്കാട് ആണ് ​ഗാനം ചിട്ടപ്പെടുത്തിയത്.

”എന്ത് മിടുക്കികൾ ആണ് കുഞ്ഞുങ്ങളെ നിങ്ങൾ. ഈ സ്വാഗത ഗാനം കേട്ട് സന്തോഷത്താൽ കണ്ണ് നനഞ്ഞു.. ഒരുപാട് ഇഷ്ടം… സ്നേഹം.. ❤️

കൊയിലാണ്ടി ഗവൺമെന്റ് യുപി സ്കൂൾ ആന്തട്ടയിലെ കുഞ്ഞുങ്ങളുടെ പ്രതിഭയെ കണ്ടും കേട്ടും അറിയുക..”.  – മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Also Read- പഠനം ഇനി കൂടുതൽ സ്മാർട്ടാകും; ആധുനിക സൗകര്യങ്ങളുമായി ആന്തട്ട ഗവ.യു.പി സ്കൂളിന്റെ പുതിയ കെട്ടിടം

കിഫ്ബി ധനസഹായത്തോടെ സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് കെട്ടിടം നിർമ്മിച്ചത്. തീരദേശ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 57 വിദ്യാലയങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് 92.69 ലക്ഷം രൂപ അടങ്കൽ തുകയിൽ ആധുനിക കെട്ടിടം പണിതത്.