കടലിൽ കാണാതായ വലിയമങ്ങാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി, വ്യാജവാറ്റ് രണ്ടുപേർ പിടിയിൽ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാര്‍ത്തകള്‍


കടലിൽ കാണാതായ വലിയമങ്ങാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: വലിയമങ്ങാട് ബീച്ചിൽ തിരമാലയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ വലിയമങ്ങാട് സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നു രാവിലെ ഹാർബറിനു സമീപം ഉപ്പാലക്കണ്ടി ക്ഷേത്രത്തിനു സമീപം തീരത്താണ് മൃതദേഹം കരയ്ക്കടിഞ്ഞത്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാപ്പാട് – കൊയിലാണ്ടി ഹാര്‍ബര്‍ റോഡ് തീരദേശ ഹൈവേ അല്ല, പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ; യാഥാർത്ഥ്യം എന്തെന്ന് വിശദീകരിച്ച് കാനത്തിൽ ജമീല എം.എൽ.എ

കൊയിലാണ്ടി: കടലാക്രമണത്തില്‍ തകര്‍ന്ന കാപ്പാട് – കൊയിലാണ്ടി ഹാര്‍ബര്‍ റോഡും തീരദേശ ഹൈവേയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കാനത്തിൽ ജമീല എം.എൽ.എ. ഇവ രണ്ടും തമ്മിൽ യാതാരു ബന്ധവുമില്ലെന്നിരിക്കെ ചില കേന്ദ്രങ്ങളില്‍ നിന്നും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി എം.എൽ.എ പറഞ്ഞു. തീരദേശ ഹൈവേയ്ക്ക് കൊയിലാണ്ടി മണ്ഡലത്തിൽ 32 കിലോമീറ്റർ നീളമുണ്ട്. ഇതിന് ഭരണാനുമതിയുമായി. എന്നാൽ നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി കല്ലിടൽ പുരോമിക്കുകയാണെന്നും എം.എൽ.എ വ്യക്തമാക്കി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡ്രെയ്‌നേജ് ഏത് റോഡ് എത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ, വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ വീഴുന്നത് പതിവ്; ബൈപ്പാസ് പ്രവൃത്തി കാരണം അണേല റോഡ് വെള്ളത്തിലായിട്ടും വാഗാഡ് അധികൃതര്‍ പരിഹാരമുണ്ടാക്കിയില്ലെന്ന് നാട്ടുകാര്‍

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി അണേല റോഡില്‍ ബൈപ്പാസ് കടന്നുപോകുന്ന ഇടത്ത് അപകടകരമാംവിധം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും വാഗാഡ് കമ്പനി പരിഹാരമുണ്ടാക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. രണ്ട് ദിവസം മുമ്പ് എം.എല്‍.എ കാനത്തില്‍ ജമീല വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടിട്ടും ഇതുവരെ വാഗാഡ് അധികൃതര്‍ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാജവാറ്റ്: നടുവത്തൂര്‍, അരിക്കുളം സ്വദേശികള്‍ കൊയിലാണ്ടി പൊലീസിന്റെ പിടിയില്‍

കൊയിലാണ്ടി: വ്യാജ വാറ്റുമായി രണ്ടുപേര്‍ കൊയിലാണ്ടി പൊലീസിന്റെ പിടിയില്‍. നടുവത്തൂര്‍ കോഴിത്തുമ്മല്‍ ശ്രീജിത് (48) അരി ക്കുളത്ത് സുധീഷ് (45) എന്നിവരെയാണ് വാറ്റുകേന്ദ്രത്തില്‍ നിന്നും പിടികൂടിയത്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പയ്യോളി, പെരുമാള്‍ പുരം, ചെങ്ങോട്ടുകാവ് തുടങ്ങിയ ഇടങ്ങളിലെ വെള്ളക്കെട്ട്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം

പയ്യോളി: പയ്യോളി ടൗണിലും പെരുമാള്‍ പുരം ചെങ്ങോട്ടുകാവ് തുടങ്ങിയ ഇടങ്ങളിലും ദേശീയപാത നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി റോഡും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിക്കും കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും നോട്ടീസ് അയച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക