മാലിന്യ നിക്ഷേപ കേന്ദ്രം ഇനി പാർക്കിംഗ് ഏരിയ, മുചുകുന്നിലേക്ക് ‘ഗ്രാമ വണ്ടി’ വേണം, ഫിഷറീസ് സ്കൂളിൽ താത്ക്കാലിക നിയമനം; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (26/05/2023)
ചെറുതും വലുതുമായ 50 ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാം; മാലിന്യ നിക്ഷേപ കേന്ദ്രത്തെ പാർക്കിംഗ് ഏരിയയാക്കി മാറ്റി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: നഗരത്തിയാലുള്ള പാർക്കിംഗ് സൗകര്യത്തെകുറിച്ച് ഓർത്ത് ഇനി ടെൻഷൻ വേണ്ട, ബസ് സ്റ്റാന്റിന് സമീപത്തായുള്ള റെയിൽവേ മേൽപ്പാലത്തിനടിയിൽ ഇനി വാഹനങ്ങൾ പാർക്ക് ചെയ്യാം. കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിലാണ് മേൽപ്പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് പാർക്കിംഗിന് സൗകര്യമൊരുക്കിയത്. കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക
മുചുകുന്നിലേക്ക് ‘ഗ്രാമ വണ്ടി’ വേണം; യാത്രാപ്രശ്ന പരിഹാരത്തിനായി ജനകീയ ഒപ്പുശേഖരണം
മുചുകുന്ന്: യാത്രാപ്രശ്നം രൂക്ഷമായ മുചുകുന്നിൽ കെ.എസ്.ആർ.ടി.സി.യുടെ ഗ്രാമ വണ്ടിക്കായ് ജനകീയ ഒപ്പുശേഖരണവുമായി സി.പി.ഐ. മുചുകുന്ന് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം മണ്ഡലം സെക്രട്ടറി അഡ്വ. എസ്.സുനിൽ മോഹൻ നിർവഹിച്ചു. സന്തോഷ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക
ഇടിമിന്നലിൽ ചേമഞ്ചേരിയിൽ വ്യാപക നാശം; മീറ്റർ പൊട്ടിത്തെറിച്ചു, തെങ്ങിൽ തീപടർന്നു
ചേമഞ്ചേരി: ഇടിമിന്നലിൽ ചേമഞ്ചേരി കണ്ണങ്കടവിൽ വ്യാപക നാശം. വീടിന് കേടുപാടുകൾ സംഭവിച്ചതിനൊപ്പം സമീപത്തെപറമ്പിലെ തെങ്ങിനും തീ പിടിച്ചു. ഇന്ന് രാത്രി 7.15 ഓടെയാണ് സംഭവം. കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക
കൊയിലാണ്ടി ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ താത്ക്കാലിക നിയമനം
കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെൻറ് റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ കം വാർഡൻ ( വനിത ) തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30ന് പത്ത് മണിക്ക് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക
ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും വേണം, രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ബസ് ട്രാക്ക് ചെയ്യാന്‍ കഴിയണം; സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കൊയിലാണ്ടി ആര്‍.ടി.ഒ
കൊയിലാണ്ടി: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുമായി കൊയിലാണ്ടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്. ഫിറ്റ്‌നസ് പരിശോധനയ്ക്കായി കൊയിലാണ്ടി എസ്.ആര്‍.ടി.ഒയുടെ പരിധിയിലെ എല്ലാ സ്‌കൂള്‍ ബസ്സുകളും മെയ് 30, 31 തിയ്യതികളില്‍ ഹാജരാകണമെന്നും ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ചെക്ക്ഡ് സ്റ്റിക്കറും ഇല്ലാതെ സര്‍വ്വീസ് നടത്തുന്ന സ്‌കൂള്‍ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ വ്യക്തമാക്കി. കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക