മൂടാടി, അരിക്കുളം, പൂക്കാട് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും
കൊയിലാണ്ടി: മൂടാടി, അരിക്കുളം, പൂക്കാട് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (20/01/2025) വൈദ്യുതി വിതരണം തടസപ്പെടും. എൽ.ടി ടച്ച് ക്ലിയറൻസ് ജോലി, സ്പെയ്സർ വർക്ക്, എച്ച്.ടി മൈന്റെനൻസ് എന്നിവ നടക്കുന്നതിനാലാണ് വെെദ്യുതി മുടങ്ങുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.
മൂടാടി സെക്ഷൻ പരിധിയിലെ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2.30 വരെ വിയ്യൂർ ടെമ്പിൾ ട്രാൻസ്ഫോർമർ പരിസരങ്ങളിലും, 7:30 മുതൽ 11:00 വരെ ഓട്ടുകമ്പനി, മൂടാടി ഗേറ്റ് ട്രാൻസ്ഫോർമർ പരിസരങ്ങളിലും, 11:00 മുതൽ 2:30 വരെ മുചുകുന്ന് ഖാദി, മൂടാടി മാപ്പിള സ്കൂൾ ട്രാൻസ്ഫോർമർ പരിസരങ്ങളിലും ഭാഗികമായും, രാവിലെ 9.00 മുതൽ വെെകീട്ട് 5.00 മണി വരെ നെല്ലൂളിത്താഴ ട്രാൻസ്ഫോർമർ പരിസരങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടും.
അരിക്കുളം സെക്ഷൻ പരിധിയിലുള്ള അരണ്യ, കൊരട്ടി, ഊരള്ളൂർ എന്നീ ട്രാൻസ്ഫോർമറുകളുടെ ലൈൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 03:00 മണി വരെ ഭാഗമായി വൈദ്യുതി മുടങ്ങും.
പൂക്കാട് സെക്ഷനിൽ രാവിലെ 9:00 മുതൽ 5:00 വരെ ചെമ്മന, ടിന, പാണവയൽ, വികാസ് നഗർ, കണ്ണങ്കണ്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:00 മണി വരെ ഗ്യാസ് ഗോഡൗൺ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
Summary: Tomorrow there will be power cut in various places within the limits of Mudadi section