കെ.എസ്.ഇ.ബി മൂടാടി, അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 11വരെ വലിയഞ്ഞാറ്റില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ മുണ്ട്യാടി ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങൡും വൈദ്യുതി വിതരണം തടസപ്പെടും. എല്‍.ടി ടച്ചിങ് ക്ലിയറന്‍സ് നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.

രാവിലെ ഒമ്പത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ നെല്ലൂളിത്താഴെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും. സ്‌പെയ്‌സര്‍ വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.

രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 11.30വരെ മൂടാടി ഗ്രാമപഞ്ചായത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങൡലും 11.30 മുതല്‍ ഉച്ചയ്ക്ക് 2.30വരെ വീമംഗലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും വൈദ്യുതി വിതരണം തടസപ്പെടും. എല്‍.ടി ലൈന്‍ ക്ലിയറന്‍സ് നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.

അരിക്കുളം സെക്ഷന്‍:

കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള എ.ജി പാലസ്, മഞ്ഞിലാടുകുന്ന്, ഒറ്റക്കണ്ടം ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന തടോളിതാഴെ പരിസരങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ ഏഴര മുതല്‍ വൈകുന്നേരം 3.30വരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക. എച്ച്.ടി ടച്ചിങ് ലൈന്‍ മെയ്ന്റനന്‍സ് വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.

Summary: tomorrow-there-will-be-power-cut-in-various-places-under-kseb-moodadi-and-arikulam-section