കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ (18-11-2023) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍  നാളെ (18-11-2023) വൈദ്യുതി മുടങ്ങും.

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ കാക്രട്ട് കുന്ന്, അണേല ഭാഗികമായി, ശക്തി ശിവ ടെംപിള്‍ എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ നാളെ രാവിലെ 7മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ  വൈദ്യുതി തടസ്സപ്പെടും. 11 കെ.വി ടെച്ചിങ്‌സിന്റെ ഭാഗമായാണ് വൈദ്യതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

മൂടാടി സെക്ഷന്‍ പരിധിയിലെ 17 മൈലിനും അശ്വനിക്കും ഇടയില്‍ ആനക്കുളം, അഞ്ച്മുക്ക്, കൊല്ലം ചിറ, മന്ദമംഗലം, കളരിക്കണ്ടി ഭാഗങ്ങളിലും വൈദ്യതി മുടങ്ങും. ഇവിടങ്ങളില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 5മണി വരെയാണ് വൈദ്യതി തടസം നേരിടുക. എച്ച്.ടി ലൈനില്‍ പണി നടക്കുന്നതിനാലാണ് വൈദ്യതി വിതരണം തടസ്സപ്പെടുന്നത്.