ഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യം പൂക്കാട് കലാലയം റോഡില്‍ തള്ളി; നാട്ടുകാര്‍ പ്രതിഷേധത്തില്‍


തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ യു.പി.സ്‌കൂളിന് സമീപം പൂക്കാട് കലാലയം റോഡില്‍ കക്കൂസ് മാലിന്യം തള്ളി. സമീപത്ത് നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സൈക്ക ഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യമാണ് പൊതുസ്ഥലത്ത് തള്ളിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് മാലിന്യം തള്ളിയത്. പ്രദേശത്ത് കടന്നുപോകാന്‍ കഴിയാത്തത്ര രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുകയാണ്.

ruvനേരത്തെ ഇവിടെ ഹോട്ടല്‍ ഉണ്ടായിരുന്നു കുറച്ച് ദിവസം മുമ്പ് ഹോട്ടല്‍ പൂട്ടിയിരുന്നു. ഉടമസ്ഥാവകാശം മാറി വീണ്ടും തുറക്കുന്നതിന് മുന്നോടിയായാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഹോട്ടല്‍ബില്‍ഡിങ്ങില്‍ കൂറ്റന്‍ മോട്ടോര്‍ കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.

സംഭവമറിഞ്ഞ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട്പി പി.ബാബുരാജ്, പഞ്ചായത്ത് പ്രസിഡണ്ട് പതി കിഴക്കയില്‍ വാര്‍ഡ് മെംബര്‍ സുധ തടവന്‍ കയ്യില്‍ അടക്കമുള്ള ജനപ്രതിനിധികളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവരും പൂക്കാട് കലാലയം ഭാരവാഹികളും സ്ഥലത്തെത്തി. പൊതുസ്ഥലത്ത് മാലിന്യം തള്ളിയവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് പി.ബാബുരാജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.