സന്നദ്ധ പ്രവർത്തകർക്ക് പാലിയേറ്റീവ് പരിശീലനം, വ്യാപാര ദിനാഘോഷം, മൂടാടിയിൽ യൂത്ത് കോൺഗ്രസ് ചിന്തൻ ശിവിർ; അറിയാം വായിക്കാം ഇന്നത്തെ വിശേഷങ്ങൾ
വ്യാപാര ദിനം ആഘോഷിച്ചു
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് വ്യാപാര ദിനം ആഘോഷിച്ചു. കെ.എം.രാജീവൻ പതാക ഉയർത്തി. ടി.പി.ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ശറഫുദ്ദീൻ, എം.ശശീന്ദ്രൻ, ജെ.കെ.ഹാഷിം, എം.ചന്ദ്രൻ നായർ, പി.ഷബീർ, സി.കെ.ലാലു, ഉഷ മനോജ് റോസ് ബെന്നറ്റ്, പ്രദീപൻ, രാംദാസ്, ദാമോദരൻ, മുഹമ്മദലി, കെ.പി.വി.എസ്.വിജയൻ എന്നിവർ സംസാരിച്ചു. ഓൺലൈൻ വ്യാപാരം നിയന്ത്രിക്കാൻ നടപടി വേണമെന്നും വ്യാപാര മാന്ദ്യം മൂലം പ്രതിസന്ധിയിലായ വ്യാപാരികളെ അടിയന്തിര പാക്കേജ് നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്വിറ്റ് ഇന്ത്യാദിനത്തില്‍ കൊയിലാണ്ടിയില്‍ എന്‍.വൈ.സിയുടെ യൂത്ത് മീറ്റ്
കൊയിലാണ്ടി: ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ എന്‍.വൈ.സി കൊയിലാണ്ടിയില്‍ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. നാടക പ്രവര്‍ത്തകന്‍ ചന്ദ്രശേഖരന്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. പി.വി.അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സി.സത്യചന്ദ്രന്‍, സി.രമേശന്‍, പി.വി.സജിത്ത്, ചേനോത്ത് ഭാസ്‌ക്കരന്‍, പി.കെ.ബാലകൃഷ്ണ കിടാവ്, ഇ.എസ്.രാജന്‍, പി.എം.ബി.അനുപമ, ഉന്‍മേഷ് നരിക്കോട്, പി.എം.സുമേഷ്, കെ.പി.പ്രകാശന്‍, സി.ആര്‍.കിരണ്‍ കുമാര്‍, കെ.പി.ജിസിന്‍, അവിണേരി ശങ്കരന്‍, കെ.കെ.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യൂത്ത് കോൺഗ്രസ്സ് മൂടാടി മണ്ഡലം ക്യാമ്പ്
കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്സ് മൂടാടി മണ്ഡലം ക്യാമ്പ് യുവ ചിന്തൻ ശിവിർ മൂടാടി ഹിൽബസാറിൽ വെച്ച് നടന്നു. അഡ്വ.ഷഹീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് നിംനാസ് കോടിക്കലിൻ്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറി അഡ്വ.വിദ്യാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.പി.ദുൽഖിഫിൽ മുഖ്യാതിഥിയായി. രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പുൽപ്പാറ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു. ആർ.ഷഹിൻ, വി.പി.ഭാസ്ക്കരൻ, രൂപേഷ് കൂടത്തിൽ, പപ്പൻ മൂടാടി, ചേനോത്ത് രാജൻ, അജയ് ബോസ്, ടി.എൻ.എസ്.ബാബു ശ്രീവള്ളി, ശരത്ത് പൊറ്റക്കാട്, അശ്വിൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് അർഷദ് ആർ.വി നന്ദി പറഞ്ഞു.
സന്നദ്ധ പ്രവർത്തകർക്ക് പാലിയേറ്റീവ് പരിശീലനം നൽകി
കൊയിലാണ്ടി: നഗരസഭയിലെ ഗവ. താലൂക്ക് ആശുപത്രി സാന്ത്വനം പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന പരിശീലനം നഗരസഭ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സി.പ്രജില അധ്യക്ഷത വഹിച്ചു. നഗരസഭാംഗം എ.അസീസ്, ഡോ. സന്ധ്യ, ട്രെയിനർ എം.ജി. പ്രവീൺ, വളണ്ടിയർമാരായ എ.കെ.ബാലൻ, ഇസ്മയിൽ, സി.ഡി.എസ് അധ്യക്ഷമാരായ വിപിന, എം.പി.ഇന്ദുലേഖ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് സ്റ്റാഫുകളായ എസ്.എസ്.അമൃത, സബിത, നൗഷിത, വിപിൻ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി ദിനം ആഘോഷിച്ചു
ചേമഞ്ചേരി: പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ഒമ്പത് മണിക്ക് പതാക ഉയർത്തി മധുര പലഹാരം വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന അഭയം ചേമഞ്ചേരിയിലെ റസിഡൻഷ്യൽ കെയർ ഹോമിന് കട്ടിൽ നൽകി. ചടങ്ങിൽ കെ.വി.വി.ഇ.എസ് ജില്ലാ കമ്മിറ്റിയംഗം വി.വി.മോഹനൻ, യൂണിറ്റ് സെക്രട്ടറി സിജിത്ത്, ട്രഷറർ വിനീഷ്, വൈസ് പ്രസിഡന്റ് പ്രശാന്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ശിവപ്രസാദ്, നാരായണൻ കുട്ടി, വനിതാ വിംഗ് ഭാരവാഹികളായ സ്വപ്ന, സുജന, ഉണ്ണി തുവ്വക്കോട് എന്നിവർ പങ്കെടുത്തു. കട്ടിൽ ഏറ്റുവാങ്ങി കൊണ്ട് അഭയം പ്രസിഡന്റ് എം.സി.മമ്മദ് കോയ മാസ്റ്റർ, ജനറൽ സെക്രട്ടറി സത്യനാഥൻ മാടഞ്ചേരി, ഉണ്ണി ഗോപാലൻ മാസ്റ്റർ, ഗിരിജ എന്നിവർ സംസാരിച്ചു.
മേപ്പയ്യൂരിൽ യുദ്ധവിരുദ്ധ റാലി
മേപ്പയൂർ: മേപ്പയൂർ സൗത്ത് മേഖല ബാലസംഘത്തിന്റെ നേത്യത്വത്തിൽ മേപ്പയ്യൂർ ടൗണിൽ
ഹിരോഷിമ-നാഗസാക്കി ദിനത്തിന്റെ ഭാഗമായി ‘വിശപ്പിന് അറുതി വേണം, വെറുപ്പിന്റെ യുദ്ധം വേണ്ട’
എന്ന മുദ്രാവാക്യമുയർത്തി യുദ്ധവിരുദ്ധ റാലി നടത്തി. തുടർന്ന് നടന്ന സംഗമത്തിൽ പാർവണ ബി.എസ് അധ്യക്ഷത വഹിച്ചു. ശശി വരവീണ, രമ്യ എ.പി, സി.എം.ചന്ദ്രൻ, പ്രസീത കെ.എം, ശിവാനി, നിവേദ് ആർ, വി.ഷൈജു എന്നിവർ സംസാരിച്ചു.
ആന്തട്ട ജി.യു.പി സ്കൂളിൽ ഹിരോഷിമ ദിനാചരണം
കൊയിലാണ്ടി: വൈവിധ്യമായ പരിപാടികളോടെ ആന്തട്ട ജി.യു.പി സ്കൂളിൽ ഹിരോഷിമാ ദിനം ആചരിച്ചു. സമാധാന ബാനറിൽ കുട്ടികൾ കൈയടയാളം പതിച്ചു. യുദ്ധവിരുദ്ധ റാലിയും ആണവ രക്തസാക്ഷികളുടെ അനുസ്മരണവും നടന്നു. മുൻ ഡയറ്റ് പ്രിൻസിപ്പാൾ കെ.ആർ.അജിത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം.ജി.ബൽരാജ് ഹിരോഷിമാ സന്ദർശന അനുഭവങ്ങൾ കുട്ടികളുമായി പങ്കു വെച്ചു. ഡോ. രഞ്ജിത്ത് ലാൽ, ഡി.ആർ.ഷിംലാൽ, രാജേഷ് പി.ടി.കെ എന്നിവർ പ്രസംഗിച്ചു.
ഫെയിസ് കോടിക്കൽ വിദ്യാർത്ഥികളെ അനുമോദിച്ചു
നന്തി ബസാർ: വൻമുഖം, കോടിക്കൽ പ്രദേശത്തെ മുഴുവൻ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പ്രമുഖ സന്നദ്ധ സംഘടനയായ ഫെയിസ് കോടിക്കൽ മൊമന്റോ നൽകി ആദരിച്ചു. പ്രശസ്ത കവി പ്രൊഫസർ വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. എഫ്.എം.ലിയാഖത്ത് മാസ്റ്റർ അദ്ധ്യക്ഷനായി. ചടങ്ങിൽ നസീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.വി.നിസാർ, വാർഡ് മെമ്പർമാരായ പി.ഇൻഷിദ, കെ.പി.ഷക്കീല എന്നിവരും ബഹ്റൈനിലെ പ്രമുഖ വ്യാപാരി അബ്ദുറഹിമാൻ കുന്നുമ്മൽ, യുവ കവി അനസ് ആയടത്തിൽ, മജീദ് മന്ദത്ത്, സലാം കുന്നുമ്മൽ, കൊയിലോത്ത് അബൂബക്കർ ഹാജി, എൻ.പി മുഹമ്മദ് ഹാജി, ജംഷാദ് പുറത്തെപീടികയിൽ എന്നിവർ സംസാരിച്ചു. തുടർന്ന് വിജയികൾക്കുള്ള മൊമന്റോ വിതരണം ചെയ്തു.
ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..