കൊയിലാണ്ടിയിലെ കുട്ടികൾക്ക് സ്നേഹ സമ്മാനവുമായി അലയൻസ് ക്ലബ്; പാലിനും പാലുല്പന്നങ്ങൾക്കും ജി.എസ്സ്.ടി കൂട്ടിയതിനെതിരെ ചേമഞ്ചേരിയിലെ കർഷകർ; അറിയാം, വായിക്കാം കൊയിലാണ്ടിയിലെ വിശേഷങ്ങൾ
ഇവർ സ്കൂളിന്റെ അഭിമാനം; ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ വിജയോത്സവം
കൊയിലാണ്ടി: ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ നിന്ന് 2021 – 22 അദ്ധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ വിജയോത്സവം നടത്തി. കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ . അബ്ദുൽ മജീദ് പോത്തന്നൂരാൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് വി.പി. സുചേത, പി.ടി.എ. പ്രസിഡണ്ട് പി.പി. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ വി.കെ. സുധാകരൻ, കെ.കെ. വൈശാഖ്, എസ്.എം.സി അംഗങ്ങളായ യു.കെ.രാജൻ.എം.പി, ബാബുരാജ് സി.എം.,സുനിലേശൻ, മദർ പി.ടി.എ പ്രസിഡണ്ട് എൻ.വി.സിനി, അസിസ്റ്റൻറ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോക്ടർ വിജുല കെ സംസാരിച്ചു.
കൊയിലാണ്ടിയിലെ കുട്ടികൾക്ക് കുട വിതരണം ചെയ്ത് അലയൻസ് ക്ലബ്
കൊയിലാണ്ടി: അലയൻസ് ക്ലബ് ഇന്റർനാഷണൽ കൊയിലാണ്ടി സ്കൂൾ കുട്ടികൾക്കായി കുട വിതരണം ചെയ്തു. ഗവ: മാപ്പിള സ്ക്കൂളിൽ നടന്ന ചടങ്ങിൽഅലയൻസ് ക്ലബ് ഇന്റർനാഷണൽ പ്രസിഡന്റ് ബാലൻ അമ്പാടി കുട വിതരണം ചെയ്തു.
സീനിയർ അസിസ്റ്റന്റ് പ്രകാശൻ പി.വി കുട ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് എ.അസീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. രാഗം മുഹമ്മദ് അലി സ്വാഗതം പറഞ്ഞു കെ.സുരേഷ് ബാബു, എ.വി.ശശി, , അലി അരങ്ങാടത്ത് , അബ്ദുൾ റദ, പ്രകാശൻ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പാലിനും പാലുല്പന്നങ്ങൾക്കും ജി.എസ്സ്.ടി കൂട്ടിയതിനെതിരെ ചേമഞ്ചേരിയിലെ കർഷകർ ധർണ്ണ നടത്തി
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ക്ഷീരോൽ പാദക സഹകരണ സംഘത്തിന മുൻപിൽ പാലിനും പാലുൽപന്നങ്ങൾക്കും കേന്ദ്ര സർക്കാർ ജി എസ്സ് ടി ഏർപ്പെടുത്തിയതിനെ തിരെ കർഷ സംഘം ചേമഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷീര കർഷകർ നടത്തിയ ധർണ കർഷക സംഘം ഏരിയ കമ്മറ്റി അംഗം ഇ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
യു.സന്തോഷ് കുമാർ ,രവിത്ത് കെ കെ, ക്ഷീര സംഘം പ്രസിഡണ്ട് മാധവൻ നമ്പീശൻ , ശശി അമ്പാടി, അശോകൻ മണാട്ട്, സ്വാമി ദാസൻ എന്നിവർ സംസാരിച്ചു.
പൂക്കാട് ടി.പി ദാമോധരൻ നായർ അനുസ്മരണവും കീർത്തി മുദ്രാ പുരസ്കാര സമർപ്പണവും
പൂക്കാട്: പൂക്കാട് കലാലയം സ്ഥാപക അംഗമായിരുന്ന ടി.പി ദാമോധരൻ നായരുടെ പത്താം ചരമവാർഷികം ആചരിച്ചു.
എഴുത്തുകാരനും മാതൃഭൂമി സബ് എഡിറ്ററുമായ കെ.വിശ്വനാഥൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദാമോധരൻ നായരുടെ അനുസ്മരണാർത്ഥം പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തി മുദ്രാ പുരസ്കാരം കലാലയം പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി സമർപ്പിച്ചു.
കൊയിലാണ്ടി താലൂക്കിൽ കലാ രാഷ്ട്രീയ സാമൂഹിക രംഗത്ത് നൽകിയ സംഭാവനകൾ വിലയിരുത്തി ഇത്തവണ കീർത്തി മുദ്രാ പുരസ്കാരത്തിന് അർഹരായത് അഭയം ചേമഞ്ചേരിയുടെ ജന സിക്രട്ടറിയും പൊതുപ്രവർത്തകനുമായ മാടഞ്ചേരി സത്യനാഥനും , പ്രശസ്ത നാടക പ്രവർത്തകൻ ശ്രീ നന്തി പ്രകാശുമാണ്.
കലാലയം പ്രസിഡണ്ട് ശ്രീ യുകെ രാഘവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ കെ ശ്രീനിവാസൻ അനുസ്മരണ ,ജന സിക്രട്ടറി സുനിൽതിരുവങ്ങൂർ അനുമോദന ഭാഷണവും നടത്തി. പ്രചോദനമുദ്രാ പ്രഖ്യാപനം ശ്രീ ശിവദാസ് കാരോളി നിർവ്വഹിച്ചു. ശ്രീ വി.വി മോഹനൻ സ്വാഗതവും ശ്രീ കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
കുന്നിമഠം ക്ഷേത്രസന്നിധിയിൽ അഖണ്ഢനാമ ജപവും സർവൈശ്വര്യ പൂജയും നടന്നു
കൊയിലാണ്ടി: അയ്യപ്പ സേവാ സമാജം കുന്നിമഠം യോഗത്തിന്റെ അഭിമുഖ്യത്തിൽ കുന്നിമOo ക്ഷേത്രസന്നിധിയിൽ അഖണ്ഢനാമ ജപവും സർവൈശ്വര്യ പൂജയും നടന്നു.