ആശുപത്രിയിലേക്കാണോ…? കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് ഒപി സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല


കൊയിലാണ്ടി: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നതിനാല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് ഒപി ഉണ്ടായിരിക്കുന്നതല്ല. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിലും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് സമരം.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് ഐഎംഎയുടെ ആഹ്വാന പ്രകാരം ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. അടിയന്തര ശസ്ത്രക്രിയകള്‍, അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ ബാധിക്കാത്ത വിധത്തിലുള്ള സമരമാണ് നടത്തുകയെന്ന് ഐഎംഎ നേരത്തെ അറിയിച്ചിരുന്നു.

ഇന്ന് സ്വകാര്യ പ്രാക്ടീസും ഉണ്ടായിരിക്കില്ല. ഐഎംഎ പ്രഖ്യാപിച്ച സമരത്തിന് സര്‍ക്കാര്‍ – പ്രൈവറ്റ് മേഖലയിലെ എല്ലാ സംഘടനകളും, കെജിഎംഒഎ, കെജിഎംസിടിഎ, കെജിഐഎംഒഎ, ക്യുപിഎംപിഎ, പോസ്റ്റ് ഗ്രാജുവേറ്റീവ് സ്റ്റുഡന്‍സ് അസോസിയേഷന്‍, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്, കോപ്പറേറ്റ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ 40 ഓളം സ്‌പെഷ്യലിറ്റി ഓര്‍ഗനൈസേഷനുകള്‍ ഉള്‍പ്പെടെ പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്.