സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ഇന്ന് ചെങ്കൊടി ഉയരും


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. വൈകിട്ട് അഞ്ചിന് കാഞ്ഞിലശ്ശേരി നായനാര്‍ സ്‌റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ മുതിര്‍ന്ന നേതാവ് കെ. ബാലകൃഷ്ണന്‍ നായര്‍ പതാക ഉയര്‍ത്തും.

Advertisement

ശനി, ഞായര്‍ ദിവസങ്ങളിലായി പൂക്കാട് വച്ചാണ് സമ്മേളനം നടക്കുന്നത്. വിയ്യൂരില്‍ വി.പി ഗംഗാധരന്‍ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ജില്ലാ കമ്മിറ്റി അംഗം കെ.ദാസന്‍ ഉദ്ഘാടനം ചെയ്യുന്ന പതാകജാഥ ഏരിയാകമ്മിറ്റി അംഗം എല്‍.ജി ലിജീഷ് നയിക്കും. വിയ്യൂരില്‍ നിന്നും പെരുവട്ടൂര്‍ വഴി കൊയിലാണ്ടി ടൗണിലൂടെ ദേശീയപാതയില്‍ പൂക്കാട് വഴിയാണ് ജാഥ കാഞ്ഞിലശ്ശേരിയില്‍ എത്തുക.

Advertisement

അരിക്കുളം കുരുടിവീട് മുക്കില്‍ എം.രാമുണ്ണികുട്ടിയുടെ സ്മൃതി മണ്ഡപത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്ന കൊടിമരജാഥയ്ക്ക് ഏരിയാകമ്മിറ്റി അംഗം എ.എം സുഗതന്‍ നേതൃത്വം നല്‍കും. അരിക്കുളം, അണേലക്കടവ്, എളാട്ടേരി, ചെങ്ങോട്ടുകാവ്, പൂക്കാട് വഴിയാണ് ജാഥ കാഞ്ഞിലശ്ശേരിയിലെത്തുക.

കുറുവങ്ങാട് യു.കെ.ഡി അടിയോടി സ്മൃതിമണ്ഡപത്തില്‍ പകല്‍ മൂന്നിന് ജില്ലാ കമ്മിറ്റി അംഗം പി.വി വിശ്വന്‍ ഉദ്ഘാടനം ചെയ്യുന്ന ദീപശിഖാ ജാഥയ്ക്ക് ഏരിയാകമ്മിറ്റി അംഗം കെ.ഷിജു നേതൃത്വം നല്‍കും. കൊണ്ടംവള്ളി, മേലൂര്‍, ചെങ്ങോട്ടുകാവ് വഴിയാണ് ജാഥ സഞ്ചരിക്കുക.

Advertisement

ശനിയാഴ്ച രാവിലെ പൂക്കാട് ചേമഞ്ചേരി സഹകരണ ബാങ്കിലെ പി.വി സത്യനാഥന്‍ നഗറില്‍ ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് പൂക്കാട് ടൗണില്‍ നിന്നും ആരംഭിക്കുന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുപ്രകടനവും കാഞ്ഞിലശേരി നായനാര്‍ സ്‌റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും.

Description: Today the flag will be hoisted for the CPIM koyilandy area meeting