സെറ്റ് മുണ്ടുടുത്ത്, മുടി വട്ടക്കെട്ട് കെട്ടി മുല്ലപ്പൂ ചൂടി മങ്കമാര്‍ ഒരുങ്ങി; പിഷാരികാവില്‍ ഇന്ന് തിരുവാതിര രാവ്


കൊയിലാണ്ടി: ധനുമാസത്തിലെ തിരുവാതിരയില്‍ വിപുലമായ പരിപാടികളുമായി പിഷാരികാവ് ക്ഷേത്രം. രാവിലെ എയ്ഞ്ചല്‍ കലാകേന്ദ്രത്തിന്റെ നൃത്ത പരിപാടികളോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.

വൈകിട്ട് 5മണിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.ആര്‍ മുരളി തിരുവാതിര രാവ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായിക വിഷ്ണുമായ മുഖ്യാതിഥിയായിരിക്കും. തിരുവാതിരയില്‍ ഫോക് ലോര്‍ അവാര്‍ഡ് നേടിയ സുവര്‍ണ ചന്ദ്രോത്തിനെ ചടങ്ങില്‍ ആദരിക്കും.

തുടര്‍ന്ന് ഏഴ് മണിയോടെ തിരുവാതിര അരങ്ങേറും. ജില്ലയിലും പുറത്തുനിന്നുമായി 31 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. തിങ്കാളാഴ്ച പുലര്‍ച്ചെ 3മണി വരെ പരിപാടി തുടരും.

Description: Today is Thiruvathira Ravu in Pisharikav