വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനത്തിന് അവസരമൊരുക്കാന്‍; ഒഡെപെക് എജുക്കേഷന്‍ എക്‌സ്‌പോ ഇന്ന് കോഴിക്കോട്
കോഴിക്കോട്: വിദേശ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സ്ഥാപനമായ ഒഡെപെക്കിന്റെ (ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്‌സ് ലിമിറ്റഡ്) നേതൃത്വത്തില്‍ കോഴിക്കോട്ട് അന്താരാഷ്ട്ര ന്‍ എജുക്കേഷന്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നു.
ദി ഗേറ്റ് വേ ഹോട്ടലില്‍ ഇന്ന് നടക്കുന്ന എക്‌സ്‌പോ രാവിലെ 9 മണിക്ക് വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മേയര്‍ ബീന ഫിലിപ്പ് മുഖ്യാതിഥിയാവും.