നല്ലയിനം ഫലവൃക്ഷ തൈകളും ജൈവവളങ്ങളും റെഡിയാണ്; മേപ്പയ്യൂരില്‍ തിരുവാതിര ഞാറ്റുവേല ചന്ത തുടങ്ങി



മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവനും കാര്‍ഷിക കര്‍മ്മസേനയും സംയുക്തമായി നടത്തുന്ന തിരുവാതിര ഞാറ്റുവേല ചന്തയും കര്‍ഷകസഭകളും പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. ജൂണ്‍ 26 മുതല്‍ 28 വരെ മൂന്നു ദിവസം നീണ്ട് നില്‍ക്കുന്ന ചന്ത മേപ്പയൂര്‍ – ചെറുവണ്ണൂര്‍ റോഡില്‍ കര്‍ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നു.

ഫലവൃക്ഷ തൈകള്‍ (റമ്പൂട്ടാന്‍, നെല്ലി, ചാമ്പ, പേര, ചെറുനാരകം തുടങ്ങി മാവ്, പ്ലാവ് ഒട്ട് തൈകള്‍ ഉള്‍പ്പെടെ), കുരുമുളക് തൈകള്‍ (കുറ്റി കുരുമുളക് ഉള്‍പ്പെടെ), കുറ്റ്യാടി തെങ്ങിന്‍ തൈകള്‍, മോഹിത് നഗര്‍ കവുങ്ങിന്‍ തൈകള്‍, കാസര്‍ഗോഡന്‍ കവുങ്ങിന്‍ തൈകള്‍, സമ്പുഷ്ടീകരിച്ച ജൈവവളം, ചകിരിച്ചോറ് കമ്പോസ്റ്റ്, പച്ചക്കറി വിത്തുകള്‍, പച്ചക്കറി തൈകള്‍, രണ്ടിനം ചെണ്ടുമല്ലി തൈകള്‍, എച്ച്.ഡി.പി.ഇ ചട്ടിയില്‍ മുളക് തൈ, സ്യൂഡോമോണസ്, ട്രൈക്കോഡെര്‍മ തുടങ്ങിവ മിതമായ നിരക്കില്‍ ചന്തയില്‍ ഒരുക്കിയിട്ടുണ്ട്.

പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ കൃഷി ഓഫീസര്‍ ഡോ. ആര്‍.എ അപര്‍ണ പദ്ധതി വിശദീകരണം ചെയ്തു. വിദ്യാഭ്യാസ – ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കൃഷി അസിസ്റ്റന്റ് മാരായ എസ്.സുഷേണന്‍, സി.എസ്.സ്‌നേഹ, കെ.വി നാരായണന്‍, കെ.കെ.കുഞ്ഞിരാമന്‍, കെ.കെ.മൊയ്തീന്‍ മാസ്റ്റര്‍, ഷീബ, എ.എം.ദാമോദരന്‍, ടി.എം.സരിത എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുഞ്ഞിരാമന്‍ കിടാവ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം.കൃഷ്ണന്‍ നന്ദി പറഞ്ഞു.