സ്‌കൂള്‍ അങ്കണത്തില്‍ മാവിന്‍ തൈകള്‍നട്ട് ദേശീയ മാമ്പഴ ദിനം ആചരിച്ച് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍


കൊയിലാണ്ടി: ദേശീയ മാമ്പഴ ദിനം ആചരിച്ച് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ മാവിന്‍തൈകള്‍ നട്ടാണ് ആചരിച്ചത്.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കേയില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി.കെ ഷെറീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്തഫ എഫ്.എഫ്.കെ ക്ലാസ് എടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സുനില്‍ കുമാര്‍, ദിയ അനില്‍ ദാസ്, വിവേക് വി.വി, മുഹമ്മദ് തന്‍വീര്‍, ജംസല്‍ പി, ശ്രീജ കെ, ആദിത്യന്‍, മീനാക്ഷി അനില്‍, ആര്‍.സി ബിജിത്ത് എന്നിവര്‍ സംസാരിച്ചു.