തൃക്കോട്ടൂര്‍ പെരുമാള്‍പുരം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി (വീഡിയോ കാണാം)


തിക്കോടി: പ്രസിദ്ധമായ തൃക്കോട്ടൂര്‍ പെരുമാള്‍പുരം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി. ഞായറാഴ്ച രാത്രി ഏഴരയ്ക്ക് നടന്ന കൊടിയേറ്റത്തിന് ശേഷം എട്ട് മണിക്കാണ് മെഗാ തിരുവാതിര അരങ്ങേറിയത്. നിരവധി പേരാണ് തിരുവാതിര കാണാനായി ക്ഷേത്രത്തിലെത്തിയത്.

ഇന്ന് വൈകീട്ട് ആറേമുക്കാലിന് നിഷാ റാണിയുടെ പ്രഭാഷണം നടക്കും. രാത്രി എട്ട് മണിക്ക് മുതിര്‍ന്ന ക്ഷേത്രബന്ധുക്കളെ ആദരിക്കും. എട്ടരയ്ക്ക് നൃത്ത അരങ്ങേറ്റവും നൃത്തസന്ധ്യയും അരങ്ങേറും.

നാളെ ഉച്ചയ്ക്ക് 12 മണി മുതല്‍ പ്രസാദ ഊട്ട് നടക്കും. വൈകീട്ട് അഞ്ച് മണി മുതല്‍ അക്ഷര ശ്ലോക സദസ്സ്. ആറരയ്ക്ക് ഗ്രാമപ്രദക്ഷിണം. രാത്രി ഒമ്പതരയ്ക്ക് ടോപ്പ് സിങ്ങര്‍ ഫെയിം ശ്രീനന്ദ് നയിക്കുന്ന ഗാനമേള ഉണ്ടാകും.

ഏപ്രില്‍ ആറിന് വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ഇളനീര്‍ വരവുകള്‍ ക്ഷേത്രത്തിലെത്തും. രാത്രി എട്ട് മണിക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. ഏപ്രില്‍ ഏഴിന് വെള്ളിയാഴ്ചയാണ് കുളിച്ചാറാട്ട് നടക്കുക. തുടര്‍ന്ന് കൊടിയിറക്കല്‍, തുലാഭാരം, പഞ്ചവിംശതി കലശം, ഉച്ചപൂജ, ശ്രീഭൂതബലി എന്നിവയുണ്ടാകും.

മെഗാ തിരുവാതിരയുടെ വീഡിയോ കാണാം: