തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫ്



തൃക്കാക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ഡോ. ജോ ജോസഫ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും ജോ ജോസഫ് മത്സരിക്കുകയെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി.

എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്.

നേരത്തെ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ്. അരുണ്‍കുമാര്‍, തോമസ് ഐസക്ക് അടക്കമുള്ളവരുടെ പേര് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുകേട്ടിരുന്നു. ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിനുശേഷമാണ് പ്രഖ്യാപനം.


[bot1]