അതിഥി തൊഴിലാളികളുടെ പണം കവര്‍ന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ചു; കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍


കോഴിക്കോട്: അതിഥി തൊഴിലാളികളുടെ പണം കവര്‍ന്ന നാലംഗസംഘത്തിലെ മൂന്ന് യുവാക്കള്‍ പിടിയില്‍. തലക്കുളത്തൂര്‍ ചെങ്ങോട്ടുമല കോളനി ചട്ടായി വീട്ടില്‍ മുഹമ്മദ് ഫസല്‍ (30), പന്നിയങ്കര അര്‍ഷാദ് മന്‍സില്‍ അക്ബര്‍ അലി (25 ),അരക്കിണര്‍ പി കെ ഹൗസില്‍ അബ്ദുള്‍ റാഷിദ് (25) എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്. ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

പ്രതികളിലൊരാള്‍ പണം മലദ്വാരത്തില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പണം വീണ്ടെടുക്കുന്നതിനായി പ്രതിയെ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ പരിശോധന ആവശ്യമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് സര്‍ജറി വിഭാഗത്തിലെ വൈദ്യസംഘത്തിന്റെ സഹായത്തോടെ പണം പുറത്തെടുത്തു.

സബ് ഇന്‍സ്‌പെക്ടര്‍ വി പി ആന്റണി, എഎസ്‌ഐ ജയന്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സതീശന്‍, വിഷ്ണുപ്രഭ, ഹോം ഗാര്‍ഡ് ദിനേശ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.