കല്ലാച്ചിയില്‍ കഞ്ചാവുമായി മുന്ന് യുവാക്കള്‍ പിടിയില്‍


കല്ലാച്ചി: കല്ലാച്ചി വിഷ്ണുമംഗലത്ത് കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. പുളിയാവ് സ്വദേശികളായ അഖില്‍രാജ്, അസ്രിത്ത്, അഭിജിത്ത് എന്നിവരാണ് പിടിയിലായത്. നാദാപുരം എസ്.ഐ അനിഷ് വടക്കേടത്തിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.

കാറില്‍ സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്ന 6.58 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 13 എ എ 2674 നമ്പര്‍ കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.

Summary: Three youths arrested with ganja in Kallachi.