വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ മൂന്നുവയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു


Advertisement

വളാഞ്ചേരി: വീട്ട് മുറ്റത്ത് കളിക്കുന്നതിനിടയില്‍ മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി പല്ലിക്കാട്ടില്‍ നവാഫ് നിഷ്മ സിജിലി ദമ്പതികളുടെ മകന്‍ ഹനീനാണ് മരണപ്പെട്ടത്.

Advertisement

ബുധനാഴച ഉച്ചക്ക് 12:30 നാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയാണ് കുട്ടിയെ കിണറില്‍ നിന്നും പുറത്തെടുത്തത്.

Advertisement

വളാഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. ശേഷം തീരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Advertisement

മൃതദേഹം കഞ്ഞിപ്പുര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

summary: