കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു


കാഞ്ഞങ്ങാ‌ട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനുസമീപം പാളം മുറിച്ച് കടക്കുന്നതിനിടെ മൂന്ന് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാതി 7:15 നാണ് അപകടം നടന്നത്.

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന്റെ വടക്കുഭാഗത്തുകൂടി പാളം മുറിച്ചു കടക്കുന്നതിനിടയിൽ ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു. മരിച്ചവർ കോട്ടയം സ്വദേശികളാണെന്ന് സൂചന. കാഞ്ഞങ്ങാട് കല്യാണത്തിനെത്തിയവരാണിവരെന്നാണ് വിവരം. മൂന്നുപേരുടെയും മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.