ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
കോഴിക്കോട്: ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. രണ്ട് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍, ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
ചീഫ് ഇലക്ടറര്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ആണ് സസ്പെന്ഷന് നിര്‍ദ്ദേശം നല്‍കിയത്.