ബാലുശ്ശേരിയില്‍ നാടന്‍ തോക്കും തിരകളുമായി മൂന്നുപേര്‍ പിടിയില്‍


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നാടന്‍ തോക്കും തിരയുമായി മൂന്നുപേര്‍ പിടിയില്‍. എം എം പേരമ്പ കോട്ടക്കുന്നുമ്മല്‍ ഷംസുദ്ദീന്‍ (58), തലയാട് തൈക്കണ്ടി സുനില്‍ കുമാര്‍ (53), എം എം പേരമ്പ മൊകയില്‍ അനസ് (48) എന്നിവരാണ് പിടിയിലായത്.

ബാലുശ്ശേരി കാഞ്ഞിക്കാവ് കുയ്യനകണ്ടിയില്‍ വെച്ചാണ് തോക്കും തിരയുമായി ഇവര്‍ പിടിയിലായത്. സിംഗിള്‍ ബാരല്‍ തോക്കും തിരയുമാണ് പിടിച്ചെടുത്തത്.