കാറില്‍ കടത്തുകയായിരുന്ന ബ്രൗണ്‍ ഷുഗറുമായി അത്തോളി സ്വദേശിനിയടക്കം മൂന്നുപേര്‍ പിടിയില്‍


Advertisement

അത്തോളി: ബ്രൗണ്‍ ഷുഗറുമായി അത്തോളി സ്വദേശിനിയടക്കം മൂന്ന് പേര്‍ കണ്ണൂരില്‍ പിടിയില്‍. അത്തോളി ചാളക്കുഴിയില്‍ ഹൗസിലെ ദിവ്യ എന്‍ (36), തലശേരി മൊട്ടാമ്പ്രം കമ്പളപ്പുറത്ത് ഹൗസിലെ ഫാത്തിമ ഹബീബ (27), തോട്ടട സമാജ് വാദി കോളനിയിലെ മഹേന്ദ്രന്‍ എന്ന മഹേന്ദ്ര റെഡ്ഡി (33) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരും പിടിയിലായത്.

Advertisement

24.23 ഗ്രാം ബ്രൗണ്‍ ഷുഗറാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. വില്‍പനക്കായി എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ഫാത്തിമ ഹബീബ എക്‌സൈസിന്റെ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ്. തോട്ടടയിലെ മഹേന്ദ്രനും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Advertisement

വെള്ളിയാഴ്ച്ച വൈകീട്ട് കണ്ണൂര്‍ തളാപ്പ് പാമ്പന്‍ മാധവന്‍ റോഡിലെ സ്വകാര്യ ലാബിനു മുന്‍വശത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്. മംഗലാപുരം ഭാഗത്തു നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മയക്ക്മരുന്നുമായി പ്രതികള്‍ കാറിന്‍വരുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍പോലീസും വനിതാ പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാവുന്നത്. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, വനിതാ സ്റ്റേഷന്‍ എസ്‌പെ്‌ഐ രേഷ്മ കെ കെ, ഡാന്‍സാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement

Summary: Three people, including a native of Atholi, were arrested with brown sugar in their car